കത്തോലിക്കാ കോൺഗ്രസ് ജാഗ്രതാ സമ്മേളനം
1452524
Wednesday, September 11, 2024 7:00 AM IST
മൂഴൂർ: കത്തോലിക്കാ കോൺഗ്രസിന്റെ ജാഗ്രതാ സമ്മേളനം സെന്റ് മേരീസ് പള്ളിയിൽ നടന്നു. വികാരി ഫാ. മാത്യു കാലായിൽ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
പ്രകൃതി ദുരന്തങ്ങളുടെ ഉത്തരവാദിത്തം പ്രകൃതിസ്നേഹികളായ കർഷകരുടെ മേൽ ചുമത്തുന്നത് അതിക്രൂരമാണെന്നു സമ്മേളനം വിലയിരുത്തി.
ഇഎസ്ഐ തിട്ടപ്പെടുത്തുമ്പോൾ ജനവാസ കേന്ദ്രങ്ങളെയും കൃഷിഭൂമിയെയും നിർബന്ധമായും ഒഴിവാക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു.