പാമ്പു കടിയേറ്റു വീട്ടമ്മ മരിച്ചു
1452804
Thursday, September 12, 2024 9:45 PM IST
പെര്‍ള: വീടിനു പുറത്തുള്ള കുളിമുറിയില്‍നിന്നു പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എന്മകജെ ബെള്ളെമൂല ചാക്കൊട്ടയിലെ പരേതനായ ലക്ഷ്മിയുടെ മകള്‍ അമ്മക്കുവാണ് (65) മരിച്ചത്.
മൂന്നാഴ്ച മുമ്പാണ് അമ്മക്കുവിനു പാമ്പു കടിയേറ്റത്. ഉടന്‍ തന്നെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ ഗവ. കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല.