ഈരാറ്റുപേട്ടയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന
1452556
Wednesday, September 11, 2024 11:32 PM IST
ഈരാറ്റുപേട്ട: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനായി ജില്ലാ കളക്ടര്‍ രൂപീകരിച്ചിരിക്കുന്ന സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, റവന്യൂ, ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് ഈരാറ്റുപേട്ടയിലെ വ്യാപാര കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി.
18 സ്ഥപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ മൂന്നു ഇടങ്ങളില്‍ ക്രമക്കേട് കണ്ടെത്തി. തുടര്‍നടപടികള്‍ക്കായി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ബി. സജനി, ഡെപ്യൂട്ടി തഹസീല്‍ദാര്‍ വിനോദ് ചന്ദ്രന്, ഫുഡ് സേഫ്റ്റി ഓഫീസര്‍ നിമ്മി അഗസ്റ്റിന് , ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ പി.കെ. ബിനുമോന്, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ടോബിന് ജേക്കബ്, സില്‍വി സാമുവല്‍ എന്നിവര്‍ പങ്കെടുത്തു. പരിശോധന തുടരും.