റോഡിലെ കുഴികളടച്ച് സുഹൃത്തുക്കൾ മാതൃകയായി
1452789
Thursday, September 12, 2024 7:12 AM IST
തലയോലപ്പറമ്പ്: പൊതി റെയിൽവേ മേൽപാലത്തിന്റെ സമീപ റോഡിലെ വൻകുഴി അടച്ച് പ്രദേശവാസികൾ മാതൃകയായി.
ജലവിതരണ പൈപ്പ് പൊട്ടി വെള്ളം വാർന്ന് രൂപപ്പെട്ട കുഴി ഇരുചക്ര വാഹന യാത്രികർക്കടക്കം ഭീഷണിയായതോടെയാണ് സുഹൃത്തുക്കളായ പുതുകാട്ടിൽ വേണു, ജോജോ വേനക്കുഴി, ചക്കുംകുഴി ജോയി തുടങ്ങിയവർ ചേർന്ന് കല്ലും പഴിയും കൊണ്ട് കുഴിയടച്ചത്.
പാലവും അപ്രോച്ച് റോഡും ചേരുന്ന ഭാഗമായതിനാൽ കുഴിയിൽ ഇരുചക്ര വാഹനങ്ങൾ അകപ്പെട്ട് യാത്രികർ വീണ് പരിക്കേറ്റിരുന്നു.