കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയില്‍ ഇടവകമധ്യസ്ഥന്റെ തിരുനാള്‍
1452523
Wednesday, September 11, 2024 7:00 AM IST
കോട്ടയ്ക്കുപുറം: കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയില്‍ ഇടവകമധ്യസ്ഥന്റെ തിരുനാള്‍ നാളെ മുതല്‍ 22വരെ നടക്കുമെന്നു വികാരി ഫാ. തോമസ് തെക്കുംമുറിയില്‍, അസി. വികാരി ഫാ. ജസ്റ്റിന് തൈക്കളം എന്നിവര്‍ അറിയിച്ചു. നാളെ രാവിലെ 5.45ന് കൊടിയേറ്റ്. തുടര്‍ന്നു വരുന്ന ദിവസങ്ങളില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍, മത്തായിയുടെനാമധാരികളുടെ സൗഹൃദ സംഗമം, ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം, പൂര്വികസ്മരണം, ലോകരോഗിദിനാചരണം, സീനിയര്‍ സിറ്റിസണ്‍ സംഗമം തുടങ്ങിയവ നടത്തപ്പെടും.
19ന് വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാനയ്ക്കു വികാരി ജനറാള്‍ ഫാ. വര്‍ഗീസ് താനമാവുങ്കലും ആഘോഷമായ ദിവ്യകാരുണ്യപ്രദിക്ഷണത്തിനു അതിരമ്പുഴ ഫൊറോന പള്ളിവികാരി ഫാ. ജോസഫ് മുണ്ടകത്തിലും കാര്‍മികത്വം വഹിക്കും. 20നു വൈകുന്നേരം 4.30നുള്ള വിശുദ്ധ കുര്‍ബാനയ്ക്കു മുണ്ടുപാലം പള്ളി അസി.വികാരി ഫാ. ജോജോ വള്ളിച്ചിറ കാര്‍മികത്വം വഹിക്കും. കുടമാളൂര്‍ ഫൊറോന പള്ളിവികാരി ഫാ.മാണി പുതിയിടം വചനസന്ദേശം നല്‍കും.
21ന് വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാനയ്ക്കു വില്ലൂന്നി പള്ളി അസി. വികാരി ഫാ. ബിബിന്‍ ഒറ്റത്തിങ്കല്‍ കാര്‍മികത്വംവഹിക്കും. തുടര്‍ന്നു വലിയപ്രദക്ഷിണം.
തിരുനാള്‍ ദിനമായ 22ന് രാവിലെ ഒമ്പതിനു ആഘോഷമായ തിരുനാള്റാസ കുര്‍ബാന. അതിരമ്പുഴ ഫൊറോന പള്ളി അസി.വികാരി ഫാ. ജോബി മംഗലത്തുകരോട്ട് കാര്‍മികത്വം വഹിക്കും. ഫാ. ഷിബിന്‍ ചൂരവടി വചനസന്ദേശം നല്‍കും.