വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത വ്യാപാര സ്ഥാപനത്തിനെതിരേ നടപടി
1452543
Wednesday, September 11, 2024 7:19 AM IST
ചങ്ങനാശേരി: പൊതുവിപണിയിലെ വിലക്കയറ്റം, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാനുസരണം ചങ്ങനാശേരി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. രണ്ട് സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടെത്തി. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും നഗരസഭാ ലൈസന്‍സില്ലാത്തതുമായ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്.
താലൂക്ക് സപ്ലൈ ഓഫീസര്‍ ശ്രീജിത്ത് ജി, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ മനോജ് എബ്രഹാം, ആശയ ചന്ദ്രന്, ജയമ്മ ജോസഫ്, ദീപ്തി വൈ.എസ്. എന്നിവരാണ് പരിശോധന നടത്തിയത്. പൊതുവിപണിയിലെ ക്രമക്കേടുകള്‍ തടയാന്‍ കര്‍ശന പരിശോധന വരും ദിവസങ്ങളിലും നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.