ഓണവിപണി ഇന്നുമുതൽ
1452525
Wednesday, September 11, 2024 7:00 AM IST
അയർക്കുന്നം: പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ഇന്നു മുതൽ 14 വരെ ഓണവിപണി /ഓണം സമൃദ്ധി അയർക്കുന്നം സപ്ലൈകോയ്ക്കു സമീപമുള്ള കെട്ടിടത്തിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണൻ ഉദ്ഘാടനം ചെയ്യും.
സംഭരിക്കുന്ന പച്ചക്കറിക്കു പൊതുവിപണിയേക്കാൾ 10 ശതമാനം കൂടുതൽ വില കർഷകർക്ക് നൽകി സംഭരിക്കുകയും പൊതു വിപണിയിലെ ചില്ലറ വിൽപ്പനയേക്കാൾ 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യവുമാക്കുകയും ചെയ്യും.
പാമ്പാടി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന ഓണവിപണി പഞ്ചായത്ത് കാർഷിക വിപണന കേന്ദ്രം ബിൽഡിംഗിൽ ഇന്നു മുതൽ 14 വരെ നടത്തും. കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും അവസരം ഉണ്ടായിരിക്കും. അതോടൊപ്പം കാർഷിക ഉൽപന്നങ്ങൾ നൽകാൻ താൽപ്പര്യമുള്ള കർഷകർ കൃഷിഭവനിൽ അറിയിക്കണം. 9383470733.
തിരുവഞ്ചൂർ: ഓണവിപണി ഇന്നു മുതൽ 14 വരെ തിരുവഞ്ചൂർ എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിൽ ഉണ്ടായിരിക്കും.