മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം
1452522
Wednesday, September 11, 2024 7:00 AM IST
കോട്ടയം: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന് ജില്ലയില്‍ ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമാകും. ശുചിത്വ കേരളം സുസ്ഥിര കേരളം എന്ന ലക്ഷ്യത്തോടെ മാലിന്യമുക്തം നവകേരളം യാഥാര്‍ഥ്യമാക്കുന്നതിനുള്ള വിപുലമായ ജനകീയ കാമ്പയിന് രാജ്യാന്തര മാലിന്യമുക്ത ദിനമായ അടുത്ത മാര്‍ച്ച് 30വയൊണ് സംഘടിപ്പിക്കുന്നത്.
കാമ്പയിന് പ്രവര്‍ത്തനങ്ങളുടെ വിജയകരമായ നിര്‍വഹണത്തിനായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും വാര്‍ഡ്-ഡിവിഷന് തലത്തിലും നിര്‍വഹണ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലാതല നിര്‍വഹണ സമിതിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്സണും ജില്ലാ കളക്ടര്‍ കണ്‍വീനറുമാണ്.
ഹരിത കേരള മിഷന്റെ നേതൃത്വത്തിലുള്ള ജനകീയ കാമ്പയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ അയല്‍ക്കൂട്ടങ്ങളും ഹരിത അയല്‍ക്കൂട്ടങ്ങളായി പ്രഖ്യാപിക്കുക, ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളായി മാറ്റുക. എല്ലാ ഓഫീസുകളും ഹരിത ഓഫീസുകളാക്കുക. തദ്ദേശസ്ഥാപനങ്ങളിലെ പ്രധാന ടൗണുകളിലും പൊതുസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ സമ്പൂര്‍ണ ശുചിത്വവും ഭംഗിയുള്ളതുമാക്കി മാറ്റുക,
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹരിത വിദ്യാലയങ്ങള്‍, ഹരിത കാമ്പസുകളാക്കുക, നീര്‍ച്ചാലുകള്‍ ശുചീകരിച്ച് വീണ്ടെടുക്കുക, ഹരിത കര്‍മ്മ സേനയുടെ വാതില്‍പ്പടി ശേഖരണവും യൂസര്‍ ഫീ കളക്ഷനും 100ശതമാനം ഉറപ്പാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം.
മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരേ നിയമനടപടികള്‍ ശക്തമാക്കുക, ജനകീയ വിജിലന്‍സ് സ്ക്വാര്‍ഡ് രൂപികരിക്കുക, ശുചിത്വം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ പരിശോധനകള്‍ നടത്തുക, നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് കര്‍ശനമായി നിരോധിക്കുക. പരിസ്ഥിതി സൗഹൃദ പാക്കിംഗ് പ്രോത്സാഹിപ്പിക്കുക. വീട്ടുമുറ്റ സദസ്, കുട്ടികളുടെ ഹരിത സഭ, വിപുലമായ പ്രചാരണ ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്.
ജനകീയ ക്യാമ്പയിന്റെ ജില്ലാതല നിര്‍വഹണ സമിതി യോഗം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. ജനകീയ ക്യാമ്പയിന് കര്‍മപദ്ധതി സംബന്ധിച്ചു നവകേരളം കര്‍മപദ്ധതി കോഡിനേററര് എസ്. ഐസക്കും ഗ്യാപ് അനാലിസിസ് സംബന്ധിച്ചു ശുചിത്വമിഷന് ജില്ലാ കോഡിനേറ്റര്‍ ലക്ഷ്മി പ്രസാദും അവതരണങ്ങള്‍ നടത്തി.
സെബാസ്റ്റിയന് കുളത്തുങ്കല്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മറിയാമ്മ ഏബ്രഹാം, പ്രഫ. ടോമിച്ചന് ജോസഫ്, ആര്യ രാജന്, പി.വി. സുനില്‍, എന്‍. രാജു, ജില്ലാ പഞ്ചായത്തംഗങ്ങളായ മഞ്ജു സുജിത്ത്, പി.ആര്. അനുപമ, ഹൈമി ബോബി എന്നിവര്‍ പ്രസംഗിച്ചു.