ഓണവിപണിക്ക് തുടക്കമായി
1452788
Thursday, September 12, 2024 7:01 AM IST
വൈക്കം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഓണം വിപണിക്ക് നഗരസഭ അങ്കണത്തിൽ തുടക്കമായി. വൈക്കം കൃഷിഭവൻ ഇക്കോ ഷോപ്പിന്റെ സഹകരണത്തോടുകൂടിയാണ് ഓണ വിപണി തുടങ്ങിയത്.
ഓണക്കാലത്തെ പച്ചക്കറി വിലക്കയറ്റം തടയുന്നതിന് ലക്ഷ്യമിട്ടാണ് കൃഷിഭവന്റെ നേതൃത്വത്തിൽ ഓണവിപണി സംഘടിപ്പിച്ചത്. വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ഓണവിപണി ഉദ്ഘാടനം ചെയ്തു.
നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിമ്മി, നഗരസഭ കൗൺസിലർമാർ, കൃഷി അസിസ്റ്റന്റുമാരായ മെയ്സൺ മുരളി, സിജി, ഇക്കോ ഷോപ്പ് സെക്രട്ടറി പവിത്രൻ, പ്രസിഡന്റ് വേണുഗോപാൽ,രാധാകൃഷ്ണൻ കാർഷിക വികസന സമിതി അംഗങ്ങളായ സോമൻ പിള്ള, മണിയൻ, മോഹനൻ, ആശ, വൈ ബയോ സൊസൈറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണൻ, സുധാകരൻ തുടങ്ങിയവർ സംബന്ധിച്ചു.