അരുവിത്തുറ: സെന്റ് ജോർജസ് കോളജിൽ ബോട്ടണി അസോസിയേഷൻ ആരംഭിച്ചു. സസ്യശാസ്ത്ര സെമിനാറും നടത്തി. ചങ്ങനാശേരി സെന്റ് ബർക്കുമാൻസ് കോളജ് സസ്യശാസ്ത്ര വിഭാഗം അധ്യാപകൻ ബിജു ജോർജ് ഉദ്ഘാടനം ചെയ്തു. ബോട്ടണി അസോസിയേഷൻ പ്രസിഡന്റ് സൗമ്യ നിസാർ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, ബർസാർ ഫാ. ബിജു കുന്നക്കാട്ട്, ബോട്ടണി വിഭാഗം മേധാവി ജോബി ജോസഫ്, സ്നേഹാ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.