കെഎസ്ഇബി പാലാ ഡിവിഷനില്‍ ഓപ്പറേഷന് ക്ലീന്‍ ട്രാന്‍സ്ഫോര്‍മര്‍ പദ്ധതി
1452546
Wednesday, September 11, 2024 10:34 PM IST
പാലാ: കാടുംപടലും കയറിക്കിടക്കുന്ന ട്രാന്‍സ്ഫോര്‍മറുകള്‍ ശുചീകരിക്കുന്ന ഓപ്പറേഷന് ക്ലീന്‍ ട്രാന്‍സ്ഫോര്‍മര്‍ പദ്ധതി ഊര്‍ജ്ജിതം. ഇതിനോടകം ഇരുന്നൂറില്പരം ട്രാന്‍ഫോര്‍മര്‍ സ്റ്റേഷനുകള്‍ ശുചീകരിച്ചു. കാടുകയറിക്കിടക്കുന്ന ട്രാന്സ്ഫോര്മറുകളെക്കുറിച്ച് നിരന്തരം വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് കെഎസ്ഇബി പാലാ ഡിവിഷനില്‍ ഓപ്പറേഷന് ക്ലീന്‍ ട്രാന്‍സ്ഫോര്‍മര്‍ പദ്ധതി രണ്ട് ദിവസം മുമ്പ് ആരംഭിച്ചത്.
പദ്ധതിയിലൂടെ ട്രാന്‍സ്ഫോര്‍മറില്‍ കയറിക്കിടക്കുന്ന മുഴുവന്‍ വള്ളിച്ചെടികളും കാട്ടുപള്ളകളും മുറിച്ച് വലിച്ചുനീക്കി ട്രാന്‍സ്ഫോര്‍മര്‍ സ്റ്റേഷനും പരിസരവും ശുചീകരിക്കുകയാണ് ലക്ഷ്യമിടുന്നത്. പാലാ ഡിവിഷനു കീഴിലെ പതിനൊന്ന് സെക്ഷനിലുമുള്ള ട്രാന്‍സ്ഫോര്‍മര്‍ സ്റ്റേഷനുകള്‍ ശുചീകരിക്കുന്ന പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്.
വിവരമറിയിക്കാം
നാട്ടില്‍ ശോചനീയമായ പരിസരങ്ങളിലുള്ള ട്രാന്സ്ഫോര്മറുകളുണ്ടോ? ചിത്രം സഹിതം വിവരം പാലാ എക്സിക്യൂട്ടീവ് എൻജിനിയര്‍ക്ക് വാട്സാപ്പ് ചെയ്യാം. ഓപ്പറേഷന് ക്ലീന്‍ ട്രാന്‍സ്ഫോര്‍മര്‍ പദ്ധതിയിലൂടെ എത്രയും വേഗം നിങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ട്രാന്‍സ്ഫോര്‍മറിന്റെ പരിസരം ശുചീകരിക്കുമെന്നു എക്സിക്യൂട്ടീവ് എൻജിനിയര്‍ യു. ഉണ്ണികൃഷ്ണന് പറഞ്ഞു.9446008303.