ബൈക്ക് ക്ഷേത്രമതിലിലിടിച്ച് യുവാവ് മരിച്ചു
1452807
Thursday, September 12, 2024 10:17 PM IST
കാട്ടാക്കട : ബൈക്ക് ക്ഷേത്ര മതിലിലിടിച്ച് ഒരാൾ മരിച്ചു. ഒറ്റശേഖരമംഗലം സ്വദേശി അനിൽകുമാറാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏഴോടെയായിരുന്നു അപകടം.
ഭാര്യയെയും മകനെയും ബൈക്കിലിരുത്തി യാത്ര ചെയ്യവെ അനിൽകുമാർ ഓടിച്ച ബൈക്ക് നിയന്ത്രണം തെറ്റി ആമച്ചൽ തൃക്കാഞ്ഞിരപുരം ക്ഷേത്ര മതിലിൽ ഇടിക്കുകയായിരുന്നു.
ഭാര്യ അഷിത, മകൻ ആദിദേവ് എന്നിവരെ പരിക്കുകളോടെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒറ്റശേഖരമംഗലം പോസ്റ്റ് ഓഫീസിലെ താത്കാലിക ജീവനക്കാരനാണ് അനിൽകുമാർ . കാട്ടാക്കട പോലീസ് കേസെടുത്തു.