അരുവിക്കുഴിയിൽ ‘എൽറോയ് 2കെ24’ 14 മുതൽ
1452781
Thursday, September 12, 2024 7:01 AM IST
അരുവിക്കുഴി: ലൂർദ് മാതാ പള്ളിയിൽ എൽറോയ് 2കെ24 ഹോം മിഷൻ കുടുംബ നവീകരണ പരിപാടിക്കു 14ന് തുടക്കമാകും. 22 വരെ നീണ്ടുനിൽക്കുന്ന ഹോം മിഷന് എസ്ഡി സിസ്റ്റേഴ്സിന്റെ ചങ്ങനാശേരി സെന്റ് ജോസഫ് പ്രോവിൻസ് നേതൃത്വം നൽകും. 14ന് രാവിലെ 6.30ന് വിശുദ്ധകുർബാന: ഫാ. രാജേഷ് വയലുങ്കൽ എംസിബിഎസ്. തുടർന്ന് ഉപവാസ പ്രാർഥനാ ദിനം. രാത്രി ഏഴിന് ജെറീക്കോ പ്രാർഥന.
15ന് രാവിലെ 6.45ന് ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത ആർച്ച്ബിഷപ് മാർ തോമസ് തറയിലിന് സ്വീകരണം. ഏഴിന് വിശുദ്ധകുർബാന: മാർ തോമസ് തറയിൽ. തുടർന്ന് ഹോം മിഷൻ പരിപാടിയുടെ ഉദ്ഘാടനം മാർ തറയിൽ നിർവഹിക്കും. തുടർന്ന് 21 വരെയുള്ള ദിവസങ്ങളിൽ ഭവനസന്ദർശനം, പ്രാർഥന, വാർഡ്കൺവൻഷനുകൾ എന്നിവ നടക്കും.
അനുരഞ്ജന ദിനമായി ആചരിക്കുന്ന 21ന് ഉച്ചകഴിഞ്ഞു മൂന്നുമുതൽ വിശുദ്ധകുന്പസാരം. സമാപനദിവസമായ 22ന് കുടുംബോത്സവമായി ആചരിക്കും. ഉച്ചകഴിഞ്ഞു മൂന്നുമുതൽ ദിവ്യകാരുണ്യാരാധന. തുടർന്ന് 4.30ന് ആഘോഷമായ വിശുദ്ധകുർബാന: വികാരി ജനറാൾ മോൺ. ജയിംസ് പാലയ്ക്കൽ.