മോര്‍ക്കുളങ്ങര എകെഎം പബ്ലിക് സ്കൂള്‍ സുവര്‍ണജൂബിലി നിറവില്‍
1452794
Thursday, September 12, 2024 7:12 AM IST
ചങ്ങനാശേരി: ആര്‍ച്ച്ബിഷപ് മാര്‍ മാത്യു കാവുകാട്ടിന്റെ നാമധേയത്തില്‍ ആരാധനാ സന്യാസിനി സഭയുടെ നേതൃത്വത്തില്‍ 1974ല്‍ ആരംഭിച്ച മോര്‍ക്കുളങ്ങര എകെഎം പബ്ലിക് സ്കൂള്‍ സുവര്‍ണ ജൂബിലിനിറവില്‍.
ചങ്ങനാശേരി രൂപതയുടെ പ്രഥമമെത്രാന്‍ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ വലിയ ദര്‍ശനവും സ്വപ്നസാക്ഷാത്കാരവുമാണ് വിശുദ്ധ കുര്‍ബാനയുടെ ആരാധന സന്യാസിനി സമൂഹം.
സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഇന്ന് രാവിലെ 11ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്യും. എസ്എബിഎസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലില്ലി റോസ് കരോട്ടുവേമ്പേനിക്കല് അധ്യക്ഷത വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പതാക ഉയര്‍ത്തും. ജോബ് മൈക്കിള്‍ എംഎല്‍എ ജൂബിലി ലോഗോ പ്രകാശനം ചെയ്യും. മുന്‍സിപ്പല്‍ വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് സുവര്‍ണ ജൂബിലി സംരംഭമായ ഫുഡ് കൗണ്ടര്‍ ഉദ്ഘാടനം ചെയ്യും.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സാങ്റ്റാ മരിയ തുരുത്തിമറ്റത്തില്‍, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ലിസ്മരിയ വാഴേക്കളം, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ.ആര്. പ്രകാശ്, പിടിഎ പ്രസിഡന്റ് സാജന് ജോയി എന്നിവര്‍ പ്രസംഗിക്കും.