വര്ഗീയതയില്നിന്നുള്ള മോചനം ഇന്ത്യക്കുണ്ടാകണം: സക്കറിയ
1452799
Thursday, September 12, 2024 7:17 AM IST
ചങ്ങനാശേരി: വര്ഗീയതയില്നിന്നുള്ള മോചനം ആണ് ഇന്ത്യക്ക് ഉണ്ടാകേണ്ടതെന്നും സാമൂഹ്യ മാധ്യമങ്ങളിലുള്ള അന്ധവിശ്വാസം ജനങ്ങള്‍ വെടിയണമെന്നും എഴുത്തുകാരന് സക്കറിയ. സര്‍ഗക്ഷേത്ര പ്രഫഷണല്‍ ഫോറം സംഘടിപ്പിച്ച എന്റെ ജീവിതം പ്രഭാഷണ സംവാദ പരമ്പരയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മതേതരത്വവും ജനാധിപത്യവും സാധുജനങ്ങളോടും സ്ത്രീജനങ്ങളോടുമുള്ള പക്ഷം ചേരലും പരിസ്ഥിതിയോടുള്ള ഒന്നാകലുമാണ് തന്റെ എഴുത്തിന്റെ ആണിക്കല്ലെന്ന് അദ്ദേഹം പറഞ്ഞു.
പുസ്തകങ്ങള്‍ തനിക്കു നല്കിയ വഴിതുറക്കല്‍ ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ലെന്നും ഭാഷയുടെ പ്രയോഗ രീതിയും പ്രയോഗ ക്രമവും സ്വായത്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സക്കറിയ കൂട്ടിച്ചേര്‍ത്തു.
പ്രഫഷണല്‍ ഫോറം പ്രസിഡന്റ് ഡോ. ആന്റണി തോമസ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം സിഎംഐ, ആന്റണി ജേക്കബ്, അഡ്വ. റോയ് തോമസ്, ഡോ. ബേബി ജയിംസ്, ഡോ. സന്തോഷ് ജെ.കെ.വി., ജോസ് പനച്ചിപ്പുറം, ടോമി കല്ലാനി തുടങ്ങിവര്‍ പ്രസംഗിച്ചു.