കടുത്തുരുത്തിയില്‍ സപ്ലൈകോ ഓണം ഫെയറിന് തുടക്കമായി
1452537
Wednesday, September 11, 2024 7:16 AM IST
കടുത്തുരുത്തി: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ ഓണം ഫെയറിന് തുടക്കം കുറിച്ചു. കടുത്തുരുത്തി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിനോടനുബന്ധിച്ചു നടക്കുന്ന ഓണം ഫെയര്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, പച്ചക്കറി, ഏത്തയ്ക്കാ തുടങ്ങിയ ഉത്പന്നങ്ങള്‍ പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ഓണം ഫെയറില്‍ ലഭിക്കും.
പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല ആദ്യവില്പന നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് നയന ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, സപ്ലൈകോ വൈക്കം ഡിപ്പോ മാനേജര്‍ സി.കെ. ശാലിനി,
കെ. ജയകൃഷ്ണന്, പി.ജി. ത്രിഗുണസെന്, ടോമി മാത്യു പ്രാലടിയില്‍, സന്തോഷ് ജേക്കബ്, ജോണി കണിവേലി, അശ്വന്ത് മാമലശേരി, കെ.കെ. സൗമ്യമോള്‍ എന്നിവര്‍ പ്രസംഗിച്ചു. ഓണം ഫെയര്‍ 14ന് അവസാനിക്കും.