സഞ്ചരിക്കുന്ന വായനശാലയുമായി വിദ്യാര്‍ഥികള്‍
1452536
Wednesday, September 11, 2024 7:16 AM IST
കടുത്തുരുത്തി: സെന്റ് മൈക്കിള്‍സ് സ്കൂളിലെ ലൈബ്രറി സേവനങ്ങള്‍ വിശാലമാക്കി കൊണ്ട് മൊബൈല്‍ ലൈബ്രറി പദ്ധതിക്ക് തുടക്കമായി. സ്കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ തൊട്ടടുത്ത സ്കൂളുകളിലേക്കും അംഗന്‍വാടികളിലേക്കും പൊതു സ്ഥാപനങ്ങളിലേക്കും അവധിക്കാലത്തേക്ക് വായിക്കുവാനായി നല്‍കുകയും അവധിക്കാലം കഴിയുമ്പോള്‍ തിരികെ വാങ്ങുകയും വീണ്ടും കുട്ടികളുടെ വായനയ്ക്കായി സ്കൂളില്‍ ഉപയോഗിക്കുകയും ചെയ്യുന്നതാണ് പദ്ധതി.
പ്രധാനധ്യാപിക സുജാ മേരി തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു വാഹനം ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. അവധിക്കാലത്ത് വായനയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മികച്ച ആസ്വാദനക്കുറിപ്പ് തയാറാക്കുന്നതിന് സമ്മാനങ്ങള്‍ നല്‍കുന്നതും പദ്ധതിയിലുണ്ട്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായ ജിനോ തോമസ്, പിങ്കി ജോയ്, കായികാധ്യാപകന് സിബി തോമസ്, ലൈബ്രറേറിയന്‍ ടീന പി. ജോണ്‍, അധ്യാപകര്‍, അധ്യാപക വിദ്യാര്‍ഥികള്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.