സാക്ഷരതാ ദിനത്തില്‍ പ്രേരക്മാരെ ആദരിച്ചു
1452798
Thursday, September 12, 2024 7:12 AM IST
ചങ്ങനാശേരി: ലോക സാക്ഷരതാദിനത്തില്‍ സാക്ഷരതാ പ്രേരക്മാരെ വെരൂര്‍ പബ്ളിക് ലൈബ്രറിയും പൗര വേദിയും ചേര്‍ന്ന് ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് ആന്റണി തോമസിന്റെ അധ്യക്ഷതയില്‍ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍പ്രസിഡന്റ് വി.ജെ. ലാലി ഉദഘാടനം ചെയ്തു.
അംഗത്വ പക്ഷാചരണം ഗ്രന്ഥവേദി പ്രസിഡന്റ് ജസ്റ്റിന് ബ്രൂസ് ഉദ്ഘാടനം ചെയ്തു. ബാബു കുട്ടന്‍ചിറ, ലൈബ്രറി സെകട്ടറി ജോസഫ് കെ.ജെ., തോംസണ്‍ ആന്റണി, പ്രമോദ് കുമാര്‍, മാത്യു ജോസഫ്, ജോബ് കൈനിക്കര, ജോസുകുഞ്ഞ് മണമയില്‍ എന്നിവര്‍ പ്രസംഗിച്ചു.
സാക്ഷരത പ്രവര്‍ത്തകരായ എന്‍.സി. ബാലകൃഷ്ണന്, വി.സി. സുനില്‍കുമാര്‍, അനിയന് കുഞ്ഞ് കെ.എസ്., സജിനി മാത്യു, ജോജി എം. ജോസഫ, ഉഷാ മധു, ഷൈലജ വി.ആര്., വിജയമ്മ കെ.ആര്. എന്നിവരെയാണ് ആദരിച്ചത്.