തിരുവാേണ സ്നേഹ സമ്മാനപ്പൊതികളുമായി അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക്
1452527
Wednesday, September 11, 2024 7:00 AM IST
കുമരകം : സെന്റ് ജോൺസ് യുപി സ്കൂളിലെ അധ്യാപകർ കുട്ടികൾക്ക് ഓണസമ്മാന പൊതികൾ തയറാക്കുന്ന തിരക്കിലാണ്. ഒന്നു മുതൽ ഏഴു വരെയുള്ള മുഴുവൻ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച് ഓണസമ്മാനം നൽകുവാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം. ഇതിനായി ഉപ്പേരിയും ശർക്കരവരട്ടിയും ഉൾപ്പടെയുള്ള ഓണ സമ്മാനപ്പൊതികൾ സ്കൂളിൽ തയറാക്കിക്കാെണ്ടിരിക്കുകയാണ്.
അധ്യാപകരെ ഗ്രൂപ്പുകളാക്കി തിരിച്ച് വിവിധ ഭാഗങ്ങളിലുള്ള കുട്ടികളുടെ വീടുകളിൽ എത്തുകയും അവർക്ക് സമ്മാനങ്ങൾ നൽകി, വിശേഷങ്ങൾ ചോദിച്ചറിയുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ഐ.എം. അനിഷ് പറഞ്ഞു. ഇതിനാവശ്യമായ ചെലവുകൾ അധ്യാപകരും മറ്റുള്ളവരും ചേർന്നാണ് കണ്ടെത്തിയത്. കുട്ടികളുടെ ജീവിത സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ്, പഠന, പാഠ്യേതര രംഗങ്ങളിൽ അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയാൻ ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്നും പറഞ്ഞു.
എ.കെ. ത്രേസ്യാമ്മ, ജയ്സി ജോസഫ്, അജയ് ജോസഫ്, അക്സ തോമസ്, കെ.ജെ. അഞ്ജലിമോൾ, സ്റ്റെഫി ഫിലിപ്പ്, മിന്റു തോമസ്, രേഷ്മ ജേക്കബ്, അലീറ്റാ ജോസഫ്, ജിജി ജോസഫ് എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.