ചങ്ങനാശേരി: അഭിഭാഷകര്‍ക്കെതിരേ വര്‍ധിച്ചുവരുന്ന പോലീസ് അതിക്രമങ്ങള്‍ക്ക് അറുതിവരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് നാഷണലിസ്റ്റ് ലോയേഴ്സ് കോണ്‍ഗ്രസ് ചങ്ങനാശേരി കോടതി യൂണിറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. സതീഷ് തെങ്ങുംതാനത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം എന്‍സിപി നിയോജകമണ്ഡലം പ്രസിഡന്റ് ലിനു ജോബ് ഉദ്ഘാടനം ചെയ്തു. അഡ്വ. ജ്യോതി മാത്യു നെടിയകാലാപ്പറമ്പില്‍ പ്രമേയം അവതരിപ്പിച്ചു.