കാ​നാ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ല്‍ കൗ​ണ്‍സ​ലിം​ഗ് കോ​ഴ്‌​സു​ക​ള്‍
Thursday, September 12, 2024 7:17 AM IST
ച​ങ്ങ​നാ​ശേ​രി: തു​രു​ത്തി കാ​നാ​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ല്‍ ജോ​ണ്‍പോ​ള്‍ ര​ണ്ടാ​മ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ഞ്ചു​മാ​സം നീ​ണ്ടു​നി​ല്ക്കു​ന്ന ഫാ​മി​ലി മി​നി​സ്ട്രി, കൗ​ണ്‍സ​ലിം​ഗ് കോ​ഴ്‌​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്നു.

പ​രി​ശീ​ല​ന​പ​രി​പാ​ടി ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്നി​ന് ആ​രം​ഭി​ച്ച് 2025 ഫെ​ബ്രു​വ​രി​യി​ല്‍ അ​വ​സാ​നി​ക്കും. കു​ടും​ബ​പ്രേ​ഷി​ത രം​ഗ​ത്തു പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്കു​ള്ള ഈ ​സ​മ​ഗ്ര പ​രി​ശീ​ല​ന​പ​രി​പാ​ടി​യി​ല്‍ ഫാ​മി​ലി കൗ​ണ്‍സ​ലിം​ഗ്, കു​ട്ടി​ക​ളു​ടെ കൗ​ണ്‍സ​ലിം​ഗ്, യു​വ​ജ​ന കൗ​ണ്‍സ​ലിം​ഗ്, ഹോം​മി​ഷ​ന്‍ എ​ന്നി​വ​യി​ല്‍ പ​രി​ശീ​ല​നം ന​ല്കും.

മ​നഃ​ശാ​സ്ത്ര രീ​തി​ക​ളും ആ​ധ്യാ​ത്മി​ക​ത​യും സ​മ​ഗ്ര​മാ​യി യോ​ജി​പ്പി​ച്ചു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ല്കു​ന്ന​ത് ദൈ​വ​ശാ​സ്ത്ര, മ​നഃ​ശാ​സ്ത്ര, സാ​മൂ​ഹ്യ​ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ല്‍ പ്രാ​വീ​ണ്യ​മു​ള്ള​വ​രാ​ണ്.


പ​രി​ശീ​ല​ന​പ​രി​പാ​ടി പൂ​ര്‍ണ​മാ​യും വി​ജ​യ​ക​ര​മാ​യും പൂ​ര്‍ത്തി​യാ​ക്കു​ന്ന​വ​ര്‍ക്ക് റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ല്‍ ജോ​ണ്‍പോ​ള്‍ ര​ണ്ടാ​മ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ന​ല്കു​ന്ന ഡി​പ്ലോ​മ സ​ര്‍ട്ടി​ഫി​ക്ക​റ്റും ഇ​ന്ത്യ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക്രി​സ്ത്യ​ന്‍ സ്റ്റ​ഡീ​സി​ന്‍റെ സ​ര്‍ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കു​ന്നു.

തി​ങ്ക​ള്‍ മു​ത​ല്‍ ബു​ധ​ന്‍ വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഒ​ന്നു വ​രെ​യും ശ​നി​യാ​ഴ്ച​ക​ളി​ലും പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ 10 മു​ത​ല്‍ മൂ​ന്നു​വ​രെ​യു​മാ​ണ് ക്ലാ​സു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഫോ​ൺ: 9447751276; 9847702651.