മാവേലിക്കര: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി അനുശോചിച്ചു. യെച്ചൂരിയുടെ നിര്യാണം ഇന്ത്യ മുന്നണിക്കും രാജ്യത്തിനും വലിയ നഷ്ടമാണ്. പാവപ്പെട്ടവർക്കും ദുര്‍ബലർക്കും വേണ്ടി എന്നും സ്വരം ഉയർത്തിയ ഒരു ജനപ്രിയ നേതാവായിരുന്നു അദ്ദേഹമെന്നും കൊടിക്കുന്നിൽ അനുസ്മരിച്ചു.
ആലപ്പുഴ: സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ ജനതാദള്‍-എസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേശീയ നിര്‍വാഹക സമിതി അംഗവുമായ അഡ്വ. ബിജിലി ജോസഫ്, സോഷ്യലിസ്റ്റ് പഠന കേന്ദ്രം സംസ്ഥാന വൈസ് ചെയര്മാന് പി.ജെ. കുര്യന് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. യെച്ചൂരിയുടെ നിര്യാണത്തിൽ കേരള രാഷ്ട്രീയ പഠന ഗവേഷണ കേന്ദ്രം ചെയർമാൻ ബേബി പാറക്കാടൻ അനുശോചനം രേഖപ്പെടുത്തി.