ചങ്ങനാശേരി: അതിരൂപത വിംഗ്സ് 2.0യും ചാസും സംയുക്തമായി എസ്ബി കോളജ് കല്ലറയ്ക്കല്‍ ഹാളില്‍ സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. കെ.വി.ഐ.സി സംസ്ഥാന ഡയറക്ടര്‍ സി.ജി. ആണ്ടവര്‍ അധ്യക്ഷത വഹിച്ചു.
വികാരി ജനറല്മോണ്. ജെയിംസ് പാലക്കല്‍, എസ്ബി കോളജ് പ്രിന്‍സിപ്പല്‍ ഫാ. റെജി പ്ലാത്തോട്ടം, ജനറല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, എബി കളന്തറ, പ്രോവിന്ഷ്യാള്മാരായ സിസ്റ്റര്‍ പ്രസന്ന, സിസ്റ്റര്‍ ലിസ് മേരി, ലാലി ഇളപ്പുങ്കല്‍, ജോഷി കൊല്ലാപുരം, ജോണ്‍ സക്കറിയ എന്നിവര്‍ പ്രസംഗിച്ചു. കേരള പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് ഡയറക്ടര്‍ എ.ആര്. ഷാജി ശില്പശാലയ്ക്ക് നേതൃത്വം നല്കി.