കിറ്റുകളില്‍ ഉപയോഗപ്രദമല്ലാത്ത പച്ചക്കറികള്‍ കുത്തിനിറക്കുന്നതായി പരാതി
1452544
Wednesday, September 11, 2024 7:19 AM IST
ചങ്ങനാശേരി: പച്ചക്കറി കിറ്റുകളില്‍ ഉപയോഗപ്രദമല്ലാത്ത പച്ചക്കറികള്‍ കുത്തിനിറച്ച് വില്പന നടത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി പരാതി. ഭക്ഷ്യയോഗ്യമല്ലാത്ത വെണ്ടക്ക, വഴുതനങ്ങ, ബീറ്റ് റൂട്ട് എന്നിവ കിറ്റിനടിയില് നിറച്ച് മുകളില്‍ കുറച്ചുമാത്രം നല്ല പച്ചക്കറികള്‍ വച്ച് വില്പന നടത്തുന്ന വഴിയോര വ്യാപാരികള്‍, പച്ചക്കറി സ്റ്റാളുകള്‍ എന്നിവരേയും ഭക്ഷ്യവകുപ്പിന്റെ പരിശോധനയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.
എല്ലാ പലചരക്ക്, പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിലെന്നപോലെ ഓണവിഭവങ്ങളായ ഉപ്പേരിയും ശര്‍ക്കരവരട്ടിയും വില്‍ക്കുന്ന സസ്ഥാപനങ്ങളിലും വിലവിവര പട്ടിക്ക പ്രദര്‍ശിപ്പിക്കണമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന താലൂക്ക് വികസന സമിതിയില്‍ നിര്‍ദേശം ഉയര്‍ന്നിരുന്നു.