വൈദ്യപരിശോധനാ ക്യാമ്പ് നടത്തി
1452792
Thursday, September 12, 2024 7:12 AM IST
വൈക്കം: വൈക്കം നഗരസഭ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ആയുഷ് വയോജന വൈദ്യ പരിശോധന ക്യാമ്പ് നടത്തി. ആറാട്ടുകുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ പി.ടി.സുഭാഷ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ ബിന്ദുഷാജി, എസ്. ഹരിദാസൻ നായർ, എബ്രഹാം പഴയകടവൻ എന്നിവർ പ്രസംഗിച്ചു. ഹോമിയോ മെഡിക്കൽ ഓഫീസർമാരായ ഡോ. സി.രഞ്ജിനി, ഡോ.വീണാകുമാരി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.