അക്കരപ്പാടത്ത് സ്റ്റേഡിയത്തിന്റെ നിർമാണോദ്ഘാടനം നടത്തി
1452535
Wednesday, September 11, 2024 7:16 AM IST
ഉദയനാപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടത്ത് നിർമിക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മാണ ഉദ്ഘാടനം കേരള കായിക വകുപ്പ് മന്ത്രി അബ്ദു റഹ്മാൻ നിർവഹിച്ചു.
കളിക്കളങ്ങൾ വ്യാപകമാക്കിയാൽ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുന്നതു സമൂഹത്തിനാകെ ഗുണപ്രദമാകുമെന്ന് മന്ത്രി അബ്ദുൾ റഹ്മാൻ പറഞ്ഞു.
സി.കെ.ആശ എംഎൽഎ അധ്യക്ഷത വഹിച്ചു. കായികവകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്നും 50 ലക്ഷവും വൈക്കം എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നുള്ള 50 ലക്ഷവും ചേര്‍ത്ത് ഒരു കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നിർമിക്കുന്നത്.
സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് ചീഫ് എൻജിനീയര്‍ പി.കെ. അനില്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി, വൈസ് പ്രസിഡന്റ് സി.പി. അനൂപ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരൻ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.എം. ഉദയപ്പൻ, ഉദയനാപുരം പഞ്ചായത്ത് അംഗം പി. പ്രസാദ്, എ.പി. നന്ദകുമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.