ജനങ്ങൾക്കുവേണ്ടി രാഷ്ട്രീയക്കാർ പ്രവർത്തിക്കണം: മേയര്‍ ബൈജു തിട്ടാല
1452779
Thursday, September 12, 2024 7:01 AM IST
കോട്ടയം: ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയാണ് രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നു യുകെയിലെ കേംബ്രിഡ്ജ് മേയര്‍ അഡ്വ. ബൈജു തിട്ടാല. സിഎംഎസ് കോളജ് ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു ബൈജു തിട്ടാല.
ഇന്ത്യയെ രക്ഷിക്കാന്‍ യുവജനങ്ങള്‍ക്കേ കഴിയു. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ശക്തമായ പോരാട്ടം നടത്താന്‍ യുവജനങ്ങള്‍ക്ക് കഴിയണമെന്നു ബൈജു തിട്ടാല പറഞ്ഞു.
സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന് അധ്യക്ഷത വഹിച്ചു. സിഎംഎസ് കോളജ് മുന്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. വൈ. മാത്യു ബൈജു തിട്ടാലയെ സദസിനു പരിചയപ്പെടുത്തി. പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു ശോശന്‍ ജോര്‍ജ്, ഹിസ്റ്ററി വിഭാഗം മേധാവി ജി. രാധിക എന്നിവര്‍ പ്രസംഗിച്ചു.
സിഎംഎസ് കോളജിനു വേണ്ടി മാനേജര്‍ ഡോ. മലയില്‍ സാബു കോശി ചെറിയാന് ബൈജു തിട്ടാലയെ പൊന്നാടയണിയിച്ച് ആദരിക്കുകയും കോളജിന്റെ ഉപഹാരം സമ്മാനിക്കുകയും ചെയ്തു. വിദ്യാര്‍ഥികളുമായുള്ള സംവാദത്തിലും ബൈജു തിട്ടാല പങ്കെടുത്തു.