ലഹരിവിരുദ്ധ സമൂഹത്തിനായി കമ്യൂണിറ്റി ലീഡേഴ്സിന് പരിശീലനം
1452812
Thursday, September 12, 2024 11:26 PM IST
കുറവിലങ്ങാട്: ലഹരിവിരുദ്ധ സമൂഹരൂപീകരണത്തിനായി കമ്യൂണിറ്റി ലീഡേഴ്സിനായി പരിശീലനം നടത്തി. പഞ്ചായത്ത്, ചങ്ങനാശേരി ചാസ്, കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പ് സംസ്ഥാന കോ-ഓർഡിനേറ്റിംഗ് ഏജൻസി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം നടത്തിയത്.
പരിശീലനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷത വഹിച്ചു. ചാസ് അസിസ്റ്റൻറ് ഡയറക്ടറും എസ്എൽസിഎ പ്രോജക്ട് കോ-ഓർഡിനേറ്ററുമായ ഫാ. ജിൻസ് ചോരേട്ടുചാമക്കാല പദ്ധതി വിശദീകരണം നടത്തി.
എക്സൈസ് ഇൻസ്പെക്ടർ രാഹുൽരാജ് ലഹരിവിരുദ്ധ സന്ദേശം നൽകി. അൽഫോൽസ ജോസഫ്, എം.എൻ. രമേശൻ, ടെസി സജീവ്, ഡാർലി ജോജി, ജോയിസ് അലക്സ്, ബേബി തൊണ്ടാംകുഴി, എം. എം. ജോസഫ്, ബിജു ജോസഫ്, വിനു കുര്യൻ, ഇ.കെ. കമലാസനൻ, ലതിക സാജു, രാമരാജു, സെക്രട്ടറി എൻ. പ്രദീപ് എന്നിവർ പ്രസംഗിച്ചു.
കറ്റാനം ഐആർസിഎ പ്രോജക്ട് കോ-ഓർഡിനേറ്റർ ലിജു തോമസ് ക്ലാസ് നയിച്ചു. എസ്എൽസിഎ കേരള ഓഫീസർ അമൽ മത്തായി നേതൃത്വം നൽകി.