മഹിളാ കോൺഗ്രസിന്റെ പുഷ്പകൃഷി വിളവെടുപ്പ്
1452816
Thursday, September 12, 2024 11:26 PM IST
പൊൻകുന്നം: മഹിളാ കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി നടത്തിയ പുഷ്പകൃഷിയുടെ വിളവെടുപ്പ് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇന്ദുകല എസ്. നായരുടെ നേതൃത്വത്തിലായിരുന്നു ആറാംവാർഡിൽ പുഷ്പകൃഷി നടത്തിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന് അധ്യക്ഷത വഹിച്ചു.
ആദ്യ വില്പനയ്ക്കുള്ള പൂക്കൾ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി. സതീശ് ചന്ദ്രൻ നായർ ഏറ്റുവാങ്ങി.
കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജ്, ചിറക്കടവ് സഹകരണബാങ്ക് പ്രസിഡന്റ് അഭിലാഷ് ചന്ദ്രൻ, സനോജ് പനക്കൽ, ശ്യാംബാബു, ലൂസി ജോർജ്, സാബു ബി. നായർ, കെ. ജയകുമാർ, സി.ജി. രാജൻ, രാജൻ വടക്കൻ, രാജൻപിള്ള, സാജൻ ആണ്ടൂർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ബി. രവീന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.