പാലാ: മഹാരാഷ്ട്രയിലെ ഐഎന്‍എസ് ശിവാജി ലെനോവേളയില് നടന്ന ഓള് ഇന്ത്യ നൗ സൈനിക് ക്യാമ്പില്‍ പാലാ സെന്റ് തോമസ് കോളേജിലെ മൂന്ന് എന്‍സിസി നേവല്‍ വിംഗ് കേഡറ്റുകള്‍ പങ്കെടുത്ത് കോളജിന്റെ അഭിമാന താരങ്ങളായി.
പിഒസി എസ്. സ്റ്റാലിന്, എന്‍സി വണ്‍ ജോണ്‍ റോയ്, എന്‍സി വണ്‍ കണ്ണന് ബി.നായര്‍ എന്നിവരാണ് ക്യാമ്പില്‍ പങ്കെടുത്ത് അഭിമാനകരമായ നേട്ടം കൈവരിച്ചത്. ഓള് ഇന്ത്യ തലത്തില്‍ നടന്ന മത്സരങ്ങളില്‍ സര്‍വീസ് സബ്ജക്ട്, ഡ്രില്‍ എന്നീ ഇനങ്ങളില്‍ സ്വര്‍ണ മെഡലുകള്‍ നേടുകയും കേരള ആന്‍ഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിന് ഓവറോള്‍ രണ്ടാം സ്ഥാനവും ലഭിച്ചു.