കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തി
1452557
Wednesday, September 11, 2024 11:32 PM IST
മുണ്ടക്കയം: വിലകയറ്റം നിയന്ത്രിക്കുക, തൃശൂർപൂരം കലക്കിയവർക്കെതിരെ നടപടിസ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽ വത്കരണം അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
കെപിസിസി എക്സിക്യൂട്ടീവ് അംഗം തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എസ്. രാജു അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ മുഖ്യപ്രഭാഷണം നടത്തി. ബിനു മറ്റക്കര, വി.ടി. അയൂബ്ഖാൻ, ബോബി കെ. മാത്യു, ബെന്നി ചേറ്റുകുഴി, ബി. ജയചന്ദ്രൻ, ടി.ടി. സാബു എന്നിവർ പ്രസംഗിച്ചു.
മണിമല: മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മണിമല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്തൻപുഴയിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാലു പി. മാത്യു അധ്യക്ഷത വഹിച്ചു.
ഡിസിസി അംഗം അഭിലാഷ് ചന്ദ്രൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മനോജ് തോമസ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി.ജി. പ്രകാശ്, എമേഴ്സൺ ദേവസ്യ, വാർഡ് മെംബർ മിനി മാത്യു, ബാങ്ക് പ്രസിഡന്റ് എ.കെ. കുര്യാക്കോസ്, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് റോയ്സ് കടന്തോട്ട്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജെറീഷ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
പൊൻകുന്നം: ആഭ്യന്തര വകുപ്പിലെ ക്രിമനൽ വത്ക്കരണം അവസാനിപ്പിക്കുക, രൂക്ഷമായ വിലക്കയറ്റം തടയുക, പൂരം കലക്കലിലെ ഗൂഢാലോചനക്കെതിരേ ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കുക, മുഖ്യമന്ത്രി രാജി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി പൊൻകുന്നം ടൗണിൽ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി.
മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.പി. രവീന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. സനോജ് പനക്കൽ, ടി.കെ. ബാബുരാജ്, എം.ടി. പ്രീത, ബിനേഷ് ചെറുവള്ളി, ശ്യാം ബാബു, പി.ജെ. സെബാസ്റ്റ്യൻ, ലൂസി ജോർജ്, പി.സി. ത്രേയസ്യാമ്മ, ഇന്ദുകല എസ്. നായർ, ലിജി ഷാജൻ, കെ.ആർ. സോമശേഖരൻ നായർ, സൂരജ്ദാസ്, ബിജു മുണ്ടുവേലി, ഇ.ജെ. ഫിലിപ്പ്, അനന്തകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി: മുഖ്യമന്ത്രി രാജിവയ്ക്കുക, തൃശൂർ പൂരം കലക്കുന്നതിന് ഗൂഢാലോചന നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരിക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു പത്യാല അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജ് മുഖ്യപ്രഭാഷണം നടത്തി. സുനിൽ തേനാമക്കൽ, ഒ.എം. ഷാജി, ബിനു കുന്നുംപുറം, അബ്ദുൾ ഫത്താഖ്, സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട്, നിബു ഷൗക്കത്ത്, എം.കെ. ഷമീർ, ജോർജുകുട്ടി പട്ടിമറ്റം, ഡാനി ജോസ്, നസീമ ഹാരിസ്, റോബിറ്റ് മാത്യു, ഷാജി പെരുന്നേപറമ്പിൽ, തുടങ്ങിയവർ പ്രസംഗിച്ചു.