കടപ്ലാമറ്റം മിനി സിവിൽ സ്റ്റേഷൻ രണ്ടാംഘട്ടത്തിന് ഒരു കോടി
1452819
Thursday, September 12, 2024 11:26 PM IST
കുറവിലങ്ങാട്: കടപ്ലാമറ്റം പഞ്ചായത്ത് മിനി സിവിൽ സ്റ്റേഷന്റെ രണ്ടാംഘട്ടം കെട്ടിട നിർമാണത്തിന് എംഎൽഎ ഫണ്ട് ഒരു കോടി രൂപ അനുവദിച്ചതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആദ്യഘട്ടത്തിൽ ഒരു കോടി രൂപ വിനിയോഗിച്ചുള്ള മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന്റെ തുടർച്ചയായിട്ടാണ് ഫണ്ട് അനുവദിച്ചത്.
പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ് വിഭാഗം ടെൻഡർ നടപടികൾ പൂർത്തീകരിച്ചതിനെത്തുടർന്ന് രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മോൻസ് ജോസഫ് എംഎൽഎയുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. കുമ്മണ്ണൂർ-കടപ്ലാമറ്റം-വയലാ-വെമ്പള്ളി റോഡിന്റെ റീടാറിംഗ് ജോലികൾ ആരംഭിക്കുന്നതിന് മുന്നോടിയായിട്ടുള്ള ലെവലിംഗ് വർക്കുകൾ ഇപ്പോൾ നടക്കുന്നതായി എംഎൽഎ അറിയിച്ചു.