പോളിടെക്നിക് വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു
1452808
Thursday, September 12, 2024 10:18 PM IST
പുനലൂര്‍ : കോളജില്‍ ഓണാഘോഷത്തിനെത്തിയ പോളിടെക്നിക് വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹപാഠിക്ക് ഗുരുതരമായി പരിക്കേറ്റു.
പുനലൂര്‍ ഹൈസ്കൂള്‍ വാര്‍ഡില്‍ ഈട്ടിവിള വീട്ടില്‍ ഷാജി-സീനത്ത് ദമ്പതികളുടെ മകന് മുഹമ്മദ് നൗഫല്‍ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഓയൂര്‍ റോഡുവിള നജീം മന്‍സിലില്‍ നൗഫലി(19)നെ ഗുരുതരനിലയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും പുനലൂര്‍ നെല്ലിപ്പള്ളിയിലെ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്.
ഇന്നലെ ഒമ്പതരയോടെ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ നെല്ലിപ്പള്ളിയിലെ ജലഅഥോറിറ്റി പമ്പ് ഹൗസിന് സമീപമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെവന്ന ഓട്ടോറിക്ഷയിലിടിച്ച് മറിയുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് കോളജിലെ ഓണാഘോഷം ഉപേക്ഷിച്ചു.