സ്വകാര്യ ബസുകളിൽ പരിശോധന നടത്തി
1452532
Wednesday, September 11, 2024 7:16 AM IST
വൈക്കം:മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ ബസുകളിൽ പരിശോധന നടത്തി. കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ സി. ശ്യാമിന്റെ നിർദേശപ്രകാരം വൈക്കം ദളവാക്കുളം ബസ് ടെർമിനൽ കേന്ദ്രീകരിച്ചാണ് ഇന്നലെ ഉച്ചയോടെ പരിശോധന നടത്തിയത്. 25 വാഹങ്ങൾ പരിശോധിച്ചതിൽ ഒൻപത് വാഹനങ്ങളിൽ സ്പീഡ് ഗവർണർ വിച്ഛേദിച്ചതായി കണ്ടെത്തി.
ഈ വാഹനങ്ങളുടെ സർവീസ് നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി.സ്പീഡ് ഗവർണറിന്റെ പ്രവർത്തനക്ഷമത പരിശോധിച്ച് ഉറപ്പാക്കി മാത്രമേ ഈ വാഹനങ്ങളുടെ സർവീസ് ഇനി തുടരാൻ അനുവദിക്കുകയുള്ളു.
പരിശോധനയിൽ ടാക്സ് അടയ്ക്കാത്ത ഒരു വാഹനവും പിടികൂടി. കാലാവധിയുള്ള പുക പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത രണ്ട് വാഹനങ്ങൾക്കെതിരേയും നടപടി സ്വീകരിച്ചു. വാഹനപരിശോധനയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ബി. ആശകുമാർ, എസ്. രാജൻ,
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ജോർജ് വർഗീസ്, ജെറാൾഡ് വിൽസ്, സി.ആർ. രാജു, രഞ്ജിത്, സുരേഷ് കുമാർ, സജിത്, ദീപു ആർ. നായർ, ഡ്രൈവർ ജയരാജ് തുടങ്ങിയവർക്കു ഒപ്പം വൈക്കം ജോയിന്റ് ആർടി ഓഫീസിലെ ഉദ്യോഗസ്ഥരും നേതൃത്വം നൽകി.