മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ ജ​ന​കീ​യ​സ​ദ​സ് ഇ​ന്ന് കു​റ​വി​ല​ങ്ങാ​ട്ട്
Thursday, August 22, 2024 11:48 PM IST
കു​റ​വി​ല​ങ്ങാ​ട്: മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ ജ​ന​കീ​യ​സ​ദ​സ് ഇ​ന്ന് കു​റ​വി​ല​ങ്ങാ​ട്ട്. മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഉ​ഴ​വൂ​ര്‍ സ​ബ് റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​നു കീ​ഴി​ലു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി ഇ​ന്ന് കു​റ​വി​ല​ങ്ങാ​ട്ട് ജ​ന​കീ​യ​സ​ദ​സ് ന​ട​ത്തു​മ്പോ​ൾ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ യാ​ത്ര​ക്കാ​ര്‍.

ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ള​ട​ക്കം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലു​ട​നീ​ള​വും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ന്‍ പു​തി​യ ബ​സ് റൂ​ട്ടു​ക​ളും നി​ല​വി​ലു​ള്ള​വ​യി​ല്‍ കാ​ലാ​നു​സൃ​ത​മാ​യ പു​നഃ​ക്ര​മീ​ക​ര​ണ​ങ്ങ​ളും ന​ട​ത്ത​ണ​മെ​ന്നാ​ണ് ജ​ന​കീ​യ ആ​വ​ശ്യം. ഗ്രാ​മ​വ​ണ്ടി​യും പു​തി​യ ചെ​യി​ന്‍ സ​ര്‍​വീ​സു​ക​ളും തു​ട​ങ്ങി ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സ് വ​രെ ന​ട​പ്പാ​ക്കി യാ​ത്രാ​ക്ലേ​ശം പ​ര​മാ​വ​ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.


രാ​വി​ലെ 10.30ന് ​കു​റ​വി​ല​ങ്ങാ​ട് പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലു​ള്ള പി.​ഡി. പോ​ള്‍ മെ​മ്മോ​റി​യ​ല്‍ ടൗ​ണ്‍ ഹാ​ളി​ലാ​ണ് ജ​ന​കീ​യ​സ​ദ​സ്. മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ടു​ത്തു​രു​ത്തി നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍, റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍, രാ​ഷ്‌​ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, കെ​എ​സ്ആ​ര്‍​ടി​സി, മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്, പോ​ലീ​സ് അ​ധി​കൃ​ത​ര്‍, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഭാ​ര​വാ​ഹി​ക​ള്‍, വ്യ​വ​സാ​യ സം​രം​ഭ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. നി​ല​വി​ല്‍ ബ​സ് സ​ര്‍​വീ​സ് ഇ​ല്ലാ​ത്ത​തും തീ​രെ കു​റ​ഞ്ഞ​തു​മാ​യ റൂ​ട്ടു​ക​ള്‍ സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ സ്വീ​ക​രി​ക്കും.