ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും പി​ഴു​തു​വീ​ണ​ത് ഓ​ണ​പ്ര​തീ​ക്ഷ​ക​ൾ
Thursday, August 22, 2024 11:48 PM IST
മ​ണി​മ​ല: 150 കു​ല​ച്ച ഏ​ത്ത​വാ​ഴ​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ഴ​യി​ലും കാ​റ്റി​ലും പി​ഴു​തു​വീ​ണ് ന​ശി​ച്ചു. മ​ണി​മ​ല കാ​ളി​യാ​നി​ൽ തോ​മ​സ് സെ​ബാ​സ്റ്റ്യ​ന്‍റെ ഭൂ​മി​യി​ലാ​ണ് കൃ​ഷി നാ​ശം സം​ഭ​വി​ച്ച​ത്.

ശ​ക്ത​മാ​യ കാ​റ്റി​ൽ ഒ​ടി​ഞ്ഞു​വീ​ണും ക​ന​ത്ത മ​ഴ​യി​ൽ പി​ഴു​തു​വീ​ണു​മാ​ണ് വാ​ഴ​ക​ൾ ന​ശി​ച്ച​ത്. ഓ​ണ​ത്തി​ന് വെ​ട്ടാ​ൻ പാ​ക​ത്തി​ന് വി​ള​യു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ഏ​ത്ത​വാ​ഴ​ക​ൾ കൃ​ഷി​ചെ​യ്ത​ത്. ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​ത്. ഒ​ടി​ഞ്ഞു​വീ​ഴു​ന്ന കു​ല​ച്ച വാ​ഴ​യ്ക്ക് ഒ​രെ​ണ്ണ​ത്തി​ന് 300 രൂ​പ ന​ഷ്ട​പ​രി​ഹാ​രം കൃ​ഷി​ഭ​വ​നി​ൽ നി​ന്നും കി​ട്ടു​മെ​ങ്കി​ലും ഈ ​തു​ക എ​പ്പോ​ൾ കി​ട്ടും എ​ന്ന​ത് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.


ക​ഴി​ഞ്ഞ​വ​ർ​ഷം മ​ണി​മ​ല പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും ചാ​സി​ന്‍റെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് തോ​മ​സി​നാ​യി​രു​ന്നു. ക​ർ​ഷ​ക​നെ​ന്ന നി​ല​യി​ൽ ഏ​ക വ​രു​മാ​ന​മാ​ർ​ഗ​മാ​ണ് ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും പി​ഴു​തു​വീ​ണ​ത്.