മു​ണ്ട​ക്ക​യം ബൈ​പാ​സി​ൽ​നി​ന്നു മ​ണി​മ​ല​യാ​റി​ന് കു​റു​കെ ന​ട​പ്പാ​ലം
Thursday, August 22, 2024 11:48 PM IST
മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം ബൈ​പാ​സി​ൽ​നി​ന്നു മ​ണി​മ​ല​യാ​റി​ന് കു​റു​കെ ന​ട​പ്പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പ​ഴ​യ മു​ണ്ട​ക്ക​യം, വേ​ങ്ങ​ക്കു​ന്ന്, പു​ത്ത​ൻ​ച​ന്ത നി​വാ​സി​ക​ൾ​ക്ക് വ​ള​രെ വേ​ഗ​ത്തി​ൽ മു​ണ്ട​ക്ക​യം ടൗ​ണി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് ഉ​പ​ക​രി​ക്കു​ന്ന രീ​തി​യി​ലാ​ണ് ന​ട​പ്പാ​ലം നി​ർ​മി​ക്കു​ക.

മ​ഴ​ക്കാ​ല​ത്ത് മ​ണി​മ​ല​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നാ​ലും കേ​ടു​പാ​ട് സം​ഭ​വി​ക്കാ​ത്ത രീ​തി​യി​ലാ​ണ് ന​ട​പ്പാ​ലം നി​ർ​മി​ക്കു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ക. തു​ട​ർ​ന്ന് ആ​വ​ശ്യ​മാ​യി വ​രു​ന്ന ഫ​ണ്ട് അ​നു​വ​ദി​ക്കു​ക​യും വ​ള​രെ വേ​ഗ​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നു​മാ​ണ് ല​ക്ഷ്യ​മെ​ടു​തെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു. നാ​ല​ടി വീ​തി​യി​ൽ ആ​ധു​നി​ക ഡി​സൈ​നോ​ടു​കൂ​ടി​യ പാ​ല​മാ​കും ഇ​വി​ടെ നി​ർ​മി​ക്കു​ക.


മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ ദാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ല ഡൊ​മി​നി​ക്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​വി. അ​നി​ൽ​കു​മാ​ർ, ദി​ലീ​ഷ് ദി​വാ​ക​ര​ൻ, ഷിജി ഷാ​ജി, പ്ര​സ​ന്ന ഷി​ബു, രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി പ്ര​തി​ക​ളാ​യ ചാ​ർ​ലി കോ​ശി, അ​നി​യാ​ച്ച​ൻ മൈ​ല​പ്ര തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.