ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്കു​വേ​ണ്ടി അ​ണി​ചേ​ര​ണം: മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്
Thursday, August 22, 2024 11:48 PM IST
പാ​ലാ: ഡി​സി​എം​എ​സ് പാ​ലാ രൂ​പ​ത ക​മ്മി​റ്റി​യു​ടെ​യും സോ​ണ​ല്‍ ക​മ്മി​റ്റി​ക​ളു​ടെ​യും കു​റ​വി​ല​ങ്ങാ​ട് യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജ​സ്റ്റീ​സ് സ​ണ്‍​ഡേ ദി​നാ​ച​ര​ണം കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ബോ​യ്‌​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ട​ത്തി. രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദ​ളി​ത് ക്രൈ​സ്ത​വ​ര്‍​ക്ക് ക്രൈ​സ്ത​വ​വി​ശ്വാ​സം സ്വീ​ക​രി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് പ​ട്ടി​ക​ജാ​തി സം​വ​ര​ണം ന​ഷ്ട​മാ​യ​ത്. അ​വ​രെ സ​ഭ​യോ​ടു ചേ​ര്‍​ത്തു​പി​ടി​ക്കാ​നും അ​വ​കാ​ശ​ങ്ങ​ള്‍​ക്കു​വേ​ണ്ടി പോ​രാ​ടാ​നും എ​ല്ലാ വി​ശ്വാ​സി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി അ​വ​രോ​ടൊ​പ്പം അ​ണി​ചേ​ര​ണ​മെ​ന്നും അ​ത് ക്രി​സ്ത്യാ​നി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ല്‍ ഡി​സി​എം​എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് വ​ട​ക്കേ​ക്കു​റ്റ്, ഫാ. ​ഓ​സ്റ്റി​ന്‍ മേ​ച്ചേ​രി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്രസിഡന്‍റ് മി​നി മ​ത്താ​യി, വാ​ര്‍​ഡ് മെം​ബ​ര്‍ ജോ​യ്‌​സി അ​ല​ക്‌​സ്, സി.​എം. ജോ​ര്‍​ജ്, ടോ​മി തു​രു​ത്തി​ക്ക​ര, ബി​നി ഏ​ബ്ര​ഹാം, പെ​ണ്ണ​മ്മ ജേ​ക്ക​ബ്, ഒ.​സി. വ​ര്‍​ക്കി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.