തൃ​ക്കൊ​ടി​ത്താ​നം പെ​ന്‍ഷ​ന്‍ ഭ​വ​ന്‍ ഉ​ദ്ഘാ​ട​നം 24ന്
Thursday, August 22, 2024 7:30 AM IST
ച​ങ്ങ​നാ​ശേ​രി: സ​ര്‍വീ​സ് പെ​ന്‍ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ തൃ​ക്കൊ​ടി​ത്താ​നം യൂ​ണി​റ്റി​ന് സ്വ​ന്ത​മാ​യി ആ​സ്ഥാ​ന മ​ന്ദി​രം ഒ​രു​ങ്ങു​ന്നു. കോ​ട്ട​മു​റി ജം​ഷ​നു സ​മീ​പം നി​ര്‍മി​ച്ച പെ​ന്‍ഷ​ന്‍ ഭ​വ​ന്‍റെ ഉ​ദ്ഘാ​ട​നം 24നു ​രാ​വി​ലെ 10ന് ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്‍. സ​ദാ​ശി​വ​ന്‍ നാ​യ​ര്‍ നി​ര്‍വ​ഹി​ക്കും. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​ജി. സോ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​കേ​ശ​വ​ന്‍ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ചെ​യ്യും.

മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. രാ​ജു, തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. സു​വ​ര്‍ണ​കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​ഞ്ജു സു​ജി​ത്ത്, പെ​ന്‍ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​കെ. സ​ദാ​ശി​വ​ന്‍ നാ​യ​ര്‍, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​ണി​ക്കു​ട്ടി സ്‌​ക​റി​യ, സി.​ഒ. ഗി​രി​യ​പ്പ​ന്‍, മേ​ഴ്‌​സി റോ​യി, കെ.​ആ​ര്‍. ശി​വ​ന്‍കു​ട്ടി നാ​യ​ര്‍, കെ.​സി. സ​തീ​ഷ് ച​ന്ദ്ര​ബോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.