ബൈ​പാ​സ് ജം​ഗ്ഷ​നി​ല്‍ ഫ്രീ​ലെ​ഫ്റ്റ് ന​ട​പ്പാ​ക്ക​ണം
Thursday, August 22, 2024 7:30 AM IST
ച​ങ്ങ​നാ​ശേ​രി: പാ​ല​ത്ര ഭാ​ഗ​ത്തു​നി​ന്നു കു​രി​ശും​മൂ​ട്ടി​ലേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്കു റെ​യി​ല്‍വേ ബൈ​പാ​സ് ജം​ഗ്ഷ​നി​ല്‍ ഗ​താ​ഗ​ത കു​രു​ക്കി​ല്‍പ്പെ​ടാ​തെ യാ​ത്ര ചെ​യ്യാ​നാ​യി നി​ര്‍മി​ച്ച ഫ്രീ​ലെ​ഫ്റ്റ് പ്രാ​വ​ര്‍ത്തി​ക​മാ​ക്കാ​ന്‍ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ന്‍സി​പി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.


താ​ലൂ​ക്ക് സ​ഭ​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ​യു​ടെ ഫ​ണ്ട് വി​നി​യോ​ഗി​ച്ചാ​ണ് ഫ്രീ​ലെ​ഫ്റ്റി​നു​ള്ള ഈ ​നി​ര്‍മാ​ണം പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് ന​ട​ത്തി​യ​തെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​തീ​ഷ് തെ​ങ്ങും​താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലി​നു ജോ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.