സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ളി​ല്‍ കു​ട്ടി​ക​ള്‍ക്ക് ശു​ദ്ധ​ജ​ല പ​ദ്ധ​തി​യു​മാ​യി വി​ദേ​ശ മ​ല​യാ​ളി
Thursday, August 22, 2024 7:30 AM IST
ച​ങ്ങ​നാ​ശേ​രി: ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളി​ല്‍നി​ന്ന് കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കാൻ പി.​പി. വ​ര്‍ഗീ​സ് പു​ല്ലു​കാ​ട്ടി​ന്‍റെ സ്മ​ര​ണാ​ര്‍ഥം മ​ക​നും വി​ദേ​ശ മ​ല​യാ​ളി​യു​മാ​യ ബി​ഫി വ​ര്‍ഗീ​സ് പു​ല്ലു​കാ​ട് സ്‌​പോ​ണ്‍സ​ര്‍ ചെ​യ്യു​ന്ന ശു​ദ്ധ​ജ​ല പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ളി​ല്‍ ന​ട​ക്കും.

വി​ദേ​ശ​നാ​ടു​ക​ളി​ലെ​പ്പോ​ലെ ന​മ്മു​ടെ നാ​ട്ടി​ലെ സ്‌​കൂ​ളു​ക​ളി​ലും ശു​ദ്ധ​ജ​ലം ഉ​റ​പ്പാ​ക്കി സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളി​ല്‍നി​ന്നും കു​ട്ടി​ക​ളെ കൂ​ടു​ത​ല്‍ സു​ര​ക്ഷി​ത​രാ​ക്കു​ക​യെ​ന്ന​താ​ണ് ഇ​തി​ന്‍റെ ഉ​ദ്ദേ​ശ്യ​മെ​ന്നു ബി​ഫി പു​ല്ലു​കാ​ട്ട് പ​റ​ഞ്ഞു.

സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ല്‍പി സ്‌​കൂ​ള്‍, ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജ​ലം ശു​ദ്ധീ​ക​രി​ച്ച് ചൂ​ടും​ത​ണു​പ്പും ശ​രി​യാ​യ അ​ള​വി​ല്‍ ക്ര​മീ​ക​രി​ച്ചു പ്ര​വ​ര്‍ത്തി​ക്കു​ന്ന വാ​ട്ട​ര്‍ ഡി​സ്‌​പെ​ന്‍സ​റു​ക​ള്‍ പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​ക്കു​ന്ന​ത്.


ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. എ​ല്‍പി സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ജ്യോ​തി സി​എം​സി, ഹൈ​സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ധ​ന്യാ സി​എം​സി, ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി പ്രി​ന്‍സി​പ്പ​ൽ സി​സ്റ്റ​ർ ലി​ല്ലി തെ​രേ​സ് സി​എം​സി എ​ന്നി​വ​ര്‍ നേ​തൃ​ത്വം വ​ഹി​ക്കും.