സ്റ്റേ​ഡി​യം ക്ല​ബ് സി​ല്‍വ​ര്‍ ജൂ​ബി​ലി ആഘോഷങ്ങൾക്ക് തുടക്കം
Thursday, August 22, 2024 7:30 AM IST
ച​ങ്ങ​നാ​ശേ​രി: എ​ല്ലാ​വ​ര്‍ക്കും ആ​രോ​ഗ്യം എ​പ്പോ​ഴും ആ​രോ​ഗ്യം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം കേ​ന്ദ്ര​മാ​ക്കി രൂ​പീ​കൃ​ത​മാ​യ ച​ങ്ങ​നാ​ശേ​രി സ്റ്റേ​ഡി​യം ക്ല​ബ്ബി​ന്‍റെ സി​ല്‍വ​ര്‍ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ക്കു തു​ട​ക്ക​മാ​യി.

ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ര്‍ട്ടി​ന്‍ പാ​റ​ക്ക​ട​വി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഒ​രു വ​ര്‍ഷം നീ​ണ്ടു​നി​ല്‍ക്കു​ന്ന സി​ല്‍വ​ര്‍ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ബീ​ന ജോ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍മാ​ന്‍ മാ​ത്യൂ​സ് ജോ​ര്‍ജ് ക്ല​ബ് റൂ​മി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. ക്ല​ബ് ര​ക്ഷാ​ധി​കാ​രി​ക​ളാ​യ അ​ഡ്വ.​പി.​എ​സ്. ശ്രീ​ധ​ര​ന്‍, ഡോ. ​എ​സ്. ന​ന്ദ​കു​മാ​ര്‍, എ​ച്ച്. മു​സ​മ്മി​ല്‍ ഹാ​ജി, റി​ട്ട. പോ​ലീ​സ് സൂ​പ്ര​ണ്ട് എം.​എ​ന്‍. ജ​യ​പ്ര​കാ​ശ്, ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് പി.​വി. പു​ഷ്പ​ന്‍, എ​ച്ച്. ഹ​രി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, സ്ഥാ​പ​ക ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ബി തൂ​മ്പു​ങ്ക​ല്‍, ഇ​ക്ബാ​ല്‍ തി​രു​വി​താം​കൊ​ട്ടി​ല്‍, കെ.​ബി. മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.