വാ​ഴ​പ്പ​ള്ളി പോ​സ്റ്റ് ഓ​ഫീ​സ് കെ​ട്ടി​ടനി​ര്‍മാ​ണം ആ​രം​ഭി​ച്ചു
Thursday, August 22, 2024 7:23 AM IST
ച​ങ്ങ​നാ​ശേ​രി: വാ​ഴ​പ്പ​ള്ളി​യി​ല്‍ പു​തു​താ​യി നി​ര്‍മി​ക്കു​ന്ന പോ​സ്റ്റ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു തു​ട​ക്കം​കു​റി​ച്ചു. വാ​ഴ​പ്പ​ള്ളി വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​ത്താ​യി ത​പാ​ല്‍ വ​കു​പ്പ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ഒ​രു ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. 18 മാ​സ​മാ​ണ് നി​ര്‍മാ​ണ കാ​ലാ​വ​ധി.

നി​ര്‍മാ​ണ​മാ​രം​ഭി​ക്കു​ന്ന നി​ര്‍ദി​ഷ്‌​ട സ്ഥ​ലം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യും ത​പാ​ല്‍ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ര്‍ശി​ച്ചു. നി​ര്‍മാ​ണം സം​ബ​ന്ധി​ച്ച് വി​ല​യി​രു​ത്തി. ത​പാ​ല്‍ വ​കു​പ്പ് നി​ര്‍മാ​ണ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍ജി​നി​യ​ര്‍ ശ്രീ​നി​വാ​സ്, ജൂ​ണി​യ​ര്‍ എ​ന്‍ജി​നി​യ​ര്‍ സു​ഷ, നി​ര്‍മാ​ണ ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ജോ​ര്‍ജ് തോ​മ​സ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.


ഏ​റെ വ​ര്‍ഷ​ക്കാ​ല​മാ​യി വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് ഹൈ​സ്‌​കൂ​ളി​നു സ​മീ​പം പ്ര​വ​ര്‍ത്തി​ക്കു​ന്ന വാ​ഴ​പ്പ​ള്ളി പോ​സ്റ്റ് ഓ​ഫീ​സ് അ​സൗ​ക​ര്യ​ങ്ങ​ള്‍ മൂ​ലം ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ര്‍ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ഇ​ട​പെ​ട്ടാ​ണ് കെ​ട്ടി​ട​നി​ര്‍മാ​ണ​ത്തി​നാ​യി ത​പാ​ല്‍ വ​കു​വ​കു​പ്പി​ല്‍ നി​ന്നും രണ്ടുകോ​ടി 12 ല​ക്ഷം രൂ​പ അ​നു​വ​ദി​പ്പി​ച്ച​ത്.

ച​ങ്ങ​നാ​ശേ​രി ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ല്‍ സ്ഥ​ല​പ​രി​മി​തി മൂ​ലം ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന ആ​ര്‍എം​എ​സ് അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ പു​തി​യ കെ​ട്ടി​ടം യാ​ഥാ​ര്‍ഥ്യ​മാ​കു​ന്ന​തോ​ടു​കൂ​ടി അ​വി​ടേ​ക്ക് മാ​റ്റാ​ന്‍ ആ​ലോ​ചി​ക്കു​ന്ന​താ​യി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി അ​റി​യി​ച്ചു.