സംഭരണ-വിതരണ കേന്ദ്രം ഉദ്ഘാ‌ടനം ഇന്ന്
Thursday, August 22, 2024 7:23 AM IST
ക​ടു​ത്തു​രു​ത്തി: ക​ട​ന്തേ​രി ഫാ​ര്‍​മേ​ഴ്‌​സ് വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ടു​ത്തു​രു​ത്തി​യി​ല്‍ കാ​ര്‍​ഷി​ക വി​ള​ക​ളു​ടെ​യും അ​വ​യു​ടെ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും സം​ഭ​ര​ണ-​വി​ത​ര​ണ കേ​ന്ദ്രം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്നു. ക​ടു​ത്തു​രു​ത്തി ക​ണി​യാം​പ​റ​മ്പി​ല്‍ ബി​ല്‍​ഡിം​ഗി​ല്‍ ഇ​ന്ന് രാ​വി​ലെ 11ന് ​മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.  കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍, നെ​ല്ലി​ന്‍റെ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ, ന്‍ ​കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ ഇ​വി​ടെ ല​ഭി​ക്കും.

കൃ​ഷി വ​കു​പ്പി​ന് കീ​ഴി​ല്‍ ക​ല്ല​റ, ക​ടു​ത്തു​രു​ത്തി, ത​ല​യോ​ല​പ്പ​റ​മ്പ്, വെ​ള്ളൂ​ര്‍ മു​ള​ക്കു​ളം, ഞീ​ഴൂ​ര്‍, നീ​ണ്ടൂ​ര്‍, അ​യ്മ​നം, അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളും ഏ​റ്റു​മാ​നൂ​ര്‍ മു​ന്‍​സി​പ്പാ​ലി​റ്റി​യും പ്ര​വ​ര്‍​ത്ത​ന​പ​രി​ധി​യു​ള്ള​താ​ണ് ക​ട​ന്തേ​രി ഫാ​ര്‍​മേ​ഴ്‌​സ് വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സു​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.  


ജി​ല്ലാ കൃ​ഷി ഓ​ഫീ​സ​ര്‍ ജോ ​ജോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ജോ​സ് പു​ത്ത​ന്‍​കാ​ലാ ലോ​ഗോ പ്ര​കാ​ശ​ന​വും ആ​ത്മ കോ​ട്ട​യം പ്രോ​ജ​ക്റ്റ് ഡ​യ​റ​ക്ട​ര്‍ ഏ​ബ്ര​ഹാം സെ​ബാ​സ്റ്റ്യ​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും നി​ര്‍​വ​ഹി​ക്കു​മെ​ന്ന് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജോ​സ്‌​കു​ട്ടി കാ​ട്ടാ​ത്തു​വാ​ല​യി​ല്‍ അ​റി​യി​ച്ചു.