മു​ള​ക്കു​ളം -വെ​ള്ളൂ​ർ ച​ന്ത​പ്പാ​ലം റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണം: കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Thursday, August 22, 2024 7:23 AM IST
വെ​ള്ളൂ​ർ: വെ​ള്ളൂ​ർ മു​ള​ക്കു​ളം ച​ന്ത​പ്പാ​ലം റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് വെ​ള്ളൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 112 കോ​ടി രൂ​പ വ​ക​യി​രു​ത്തി ആ​രം​ഭി​ച്ച റോ​ഡ് നി​ർ​മാ​ണം ക​രാ​ർ കാ​ല​വ​ധി ക​ഴി​ഞ്ഞി​ട്ടും 30 ശ​ത​മാ​നം മാ​ത്ര​മാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. ഇ​തി​ൽ​പോ​ലും വ​ള​രെ​യ​ധി​കം അ​പാ​ക​ത ഉ​ള്ള​താ​യും ക്ര​മ​ക്കേ​ടു ന​ട​ന്ന​താ​യും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

വാ​ഹ​നം ഓ​ടി​യ പ​ല​സ്ഥ​ല​ത്തും കോ​ൺ​ക്രീ​റ്റി​ൽ വി​ള്ള​ൽ വീ​ണി​ട്ടു​ണ്ട്. മി​ക​ച്ച നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് പ​ണി​ത റോ​ഡി​ൽ നി​ർ​മാ​ണ അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു​വി​ധ ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ആ​രോ​പി​ച്ചു.


റോ​ഡ് ഉ​പ​രോ​ധ​വും പ​ല പ്ര​തി​ഷേ​ധ സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ത്തി​യി​ട്ടും സ​ർ​ക്കാ​രും എം​എ​ൽ​എ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് നീ​തി​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എ. സ​ലിം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​സി. ജോ​ഷി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​പി.​പി. സി​ബി​ച്ച​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ത​ല​യോ​ല​പ്പ​റ​മ്പ് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. ഷി​ബു, വൈ​ക്കം നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ബി. ​അ​നി​ൽ​കു​മാ​ർ, ജ​യിം​സ് ജോ​സ​ഫ്, കെ.​ഡി. ദേ​വ​രാ​ജ​ൻ, ടി.​കെ. കു​ര്യാ​ക്കോ​സ്, കെ.​കെ.​ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.