ജ​ന​കീ​യ സ​ദ​സ് നാ​ളെ കു​റ​വി​ല​ങ്ങാ​ട് ന​ട​ത്തും
Thursday, August 22, 2024 7:23 AM IST
ക​ടു​ത്തു​രു​ത്തി : പൊ​തു​ഗ​താ​ഗ​തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ യാ​ത്ര​ക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​നും ഗ​താ​ഗ​ത വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന ജ​ന​കീ​യ സ​ദ​സ് പ്രോ​ഗ്രാം ക​ടു​ത്തു​രു​ത്തി നി​യ​മ​സ​ഭാ മ​ണ്ഡ​ലം അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ളെ രാ​വി​ലെ 10.30 ന് ​കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ പി.​ഡി പോ​ൾ​സ​ൺ സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​ളി​ച്ചു ചേ​ർ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യി മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു.

നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും യാ​ത്രാ​ക്ലേ​ശ​മു​ള്ള റൂ​ട്ടു​ക​ൾ നി​ജ​പ്പെ​ടു​ത്തു​ക​യും ബ​സ് സ​ർ​വീ​സ് ന​ട​ത്തു​വാ​ൻ പ​ര്യാ​പ്ത​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കാ​നു​മു​ള്ള ചു​മ​ത​ല ജ​ന​കീ​യ സ​ഭ​യ്ക്ക് സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്.​അ​നി​വാ​ര്യ​മാ​യ ബ​സ് റൂ​ട്ട് ക​ണ്ടെ​ത്തി​യാ​ൽ ഒ​രേ റൂ​ട്ടി​ലും പ്രൈ​വ​റ്റ് ബ​സ് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള നി​യ​മ​സാ​ധ്യ​ത അ​ട​ങ്ങി​യ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​ൻ ആ​ർ​ടി​ഒ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​


ബ​സ് റൂ​ട്ട് സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ബ​ഹു​ജ​ന സം​ഘ​ട​ന​ക​ൾ​ക്കും നി​വേ​ദ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.

പി​ഡ​ബ്ല്യു​ഡി​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ റോ​ഡു​ക​ളി​ൽ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഓ​രോ പ​ഞ്ചാ​യ​ത്തി​ലും നി​ല​നി​ൽ​ക്കു​ന്ന ജ​ന​കീ​യ ആ​വ​ശ്യ​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തു​ന്ന​താ​ണ്.