കു​റ​വി​ല​ങ്ങാ​ട് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ 28 മു​ത​ൽ
Thursday, August 22, 2024 7:23 AM IST
കു​റ​വി​ല​ങ്ങാ​ട്: മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്‌​കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യം ആ​തി​ഥ്യ​മ​രു​ളു​ന്ന ഒ​ൻ​പ​താ​മ​ത് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ 28ന് ​ആ​രം​ഭി​ക്കും. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് സ​മാ​പി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ന് അ​ണ​ക്ക​ര മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ൽ നേ​തൃ​ത്വം ന​ൽ​കും.

എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​നും ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​നത്തിരു​നാ​ളിനും ഒരു​ക്ക​മാ​യു​ള്ള ക​ൺ​വ​ൻ​ഷ​ൻ എ​ല്ലാ​ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലു​ മു​ത​ൽ ഒ​ൻ​പ​തു വ​രെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ക​ൺ​വ​ൻ​ഷ​ന്‍റെ ര​ണ്ടാം​ ദി​വ​സം മു​ത​ൽ കൗ​ൺ​സലിം​ഗ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ക​ൺ​വ​ൻ​ഷ​ൻ ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചെ​റി​യ​പ​ള്ളി​യി​ൽ എ​ല്ലാ​ ദി​വ​സ​വും വൈ​കു​ന്നേ​രം മൂ​ന്നു​ മു​ത​ൽ ആ​റു​വ​രെ ആ​രാ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ക​ൺ​വ​ൻ​ഷ​ൻ വി​ജ​യ​ത്തി​നാ​യി ഇ​ട​വ​ക​യി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ന​ട​ത്തു​ന്നു​ണ്ട്. ദേ​വാ​ല​യവും പ​രി​സ​ര​വും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ൺ​വ​ൻ​ഷ​ൻ പ​ന്ത​ൽ ഒ​രു​ക്കു​ന്ന​ത്.


ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി​പ്പി​നാ​യി യോ​ഗ​പ്ര​തി​നി​ധി​ക​ളു​ടേയും കു​ടും​ബ​കൂ​ട്ടാ​യ്മാ ഭാ​ര​വാ​ഹി​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ ഡോ. അ​ഗ​സ്റ്റിൻ കൂ​ട്ടി​യാ​നിയിൽ‌, സീ​നി​യ​ർ അ​സി.​വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ, അ​സി.​ വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് വ​ട​യാ​റ്റു​കു​ഴി,

ഫാ. ​അ​ഗ​സ്റ്റിൻ മേ​ച്ചേ​രി​ൽ, ഫാ. ​പോ​ൾ കു​ന്നും​പു​റ​ത്ത്, ഫാ. ​ആ​ന്‍റ​ണി വാ​ഴ​ക്കാ​ലാ​യി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ സ​ണ്ണി നാ​ലു​മാ​ക്കീ​ൽ, കെ.​യു. ജോ​ൺ കൂ​റ്റാ​ര​പ്പി​ള്ളി​ൽ, പ്ര​ഫ. വി.​ജെ. അ​ല​ക്‌​സാ​ണ്ട​ർ മ​ണ​ക്കാ​ട്ട് വാ​ഴ​പ്പറ​മ്പി​ൽ, സാ​വി​യോ ജോ​സ് ഈ​റ്റാ​നി​യേ​ൽ,

പ​ള്ളി​യോ​ഗം സെ​ക്ര​ട്ട​റി ബെ​ന്നി കോ​ച്ചേ​രി, കു​ടും​ബ​കൂ​ട്ടാ​യ്മ ജ​ന​റ​ൽ ലീ​ഡ​ർ സു​നി​ൽ ഒ​ഴു​ക്ക​നാ​ക്കു​ഴി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​വി​ധ​ ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം.