പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് സി​പി​ഐ
Thursday, August 22, 2024 7:23 AM IST
വൈ​ക്കം: വൈ​ക്ക​ത്ത് വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള നീ​ക്കം ത​ട​യാ​ന്‍ ശ്ര​മി​ച്ച സി​പി​ഐ-​എ​ഐ​ടി​യു​സി നേ​താ​ക്ക​ളെ മ​ര്‍ദി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ബി. ബി​നു.

പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ വ​ലി​ച്ചി​ഴ​ച്ചു ക്രൂ​ര​മാ​യി മ​ര്‍ദി​ക്കു​ന്ന പോ​ലീ​സ് ന​ട​പ​ടി എ​ല്‍ഡി​എ​ഫ് ന​യ​ത്തി​നു വി​രു​ദ്ധ​മാ​ണ്. തൊ​ഴി​ലാ​ളി​ക​ളോ​ടും സി​പി​ഐ-​എ​ഐ​ടി​യു​സി നേ​താ​ക്ക​ളോ​ടും ജ​ന​പ്ര​തി​നി​ധി​യോ​ടും ധി​ക്കാ​ര​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് വൈ​ക്കം പോ​ലീ​സ് സ്വീ​ക​രി​ച്ച​ത്. ഇ​തി​നെ​തി​രെ സി​പി​ഐ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് പ​രാ​തി ന​ല്‍കി.


വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ച്ച പോ​ലീ​സി​നെ​തി​രേ നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ക്ക് സി.​കെ. ആ​ശ എം​എ​ല്‍എ പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ട്. പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സി​പി​ഐ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് വൈ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ര്‍ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ബി. ബി​നു അ​റി​യി​ച്ചു.