സ്‌​കൂ​ള്‍ മു​റ്റ​ത്തെ​ത്തും ആ​രോ​ഗ്യം പ​ദ്ധ​തി
Thursday, August 22, 2024 7:12 AM IST
കോ​ട്ട​യം: സ്‌​കൂ​ള്‍ മു​റ്റ​ത്തെ​ത്തും ആ​രോ​ഗ്യം പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. വി​ജ​യ​പു​രം രൂ​പ​ത​യു​ടെ​യും വി​ജ​യ​പു​രം കോര്‍പ​റേ​റ്റ് എ​ജ​ന്‍സി​യു​ടെ​യും സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ​യും ഭാ​ഗ​മാ​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന പ​ദ്ധ​തി കോ​ട്ട​യം ഹോ​ളി​ ഫാ​മി​ലി എ​ല്‍പി സ്‌​കൂ​ളി​ല്‍ തു​ട​ക്ക​മാ​യി. പ​ദ്ധ​തി സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന 200ല്‍പ്പ​രം വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​കും.


കു​ട്ടി​ക​ളി​ലെ രോ​ഗ നി​ര്‍ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണി​ത്. വി​ജ​യ​പു​രം രൂ​പ​ത കോ​ര്‍പ​റേ​റ്റ് മാ​നേ​ജ​ര്‍ റ​വ.​ഡോ. ആ​ന്‍റ​ണി പാ​ട്ട്പ​റ​മ്പി​ലി​ന്‍റെ നി​ര്‍ദേ​ശ​പ്ര​കാ​ര​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ഡോ. ​അ​നു​ഷ് കു​ട​ക​ശേ​രി​യി​ലാ​ണ് പ​ദ്ധ​തി​ക്കു നേ​തൃ​ത്വം ന​ല്കു​ന്ന​ത്.