കോട്ടയം അതിരൂപതാ ദിനാഘോഷം തൂവാനിസയിൽ
Thursday, August 22, 2024 7:12 AM IST
കോ​ട്ട​യം: കോ​ട്ട​യം വി​കാ​രി​യാ​ത്ത് സ്ഥാ​പി​ച്ച​തി​ന്‍റെ 114-ാം അ​തി​രൂ​പ​താ​ത​ല ആ​ഘോ​ഷ​ങ്ങ​ൾ സെ​പ്റ്റം​ബ​ർ ഒ​ന്നി​നു കോ​ത​ന​ല്ലൂ​ർ തൂ​വാ​നി​സ പ്രാ​ർ​ഥനാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.15 ന് ​അ​തി​രൂ​പ​താ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​കും.

കോ​ട്ട​യം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കൃ​ത​ജ്ഞ​താ​ബ​ലി​യ​ർ​പ്പി​ക്കും. തു​ട​ർ​ന്നു പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​വി​ധ രം​ഗ​ങ്ങ​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​തി​രൂ​പ​താം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കും.


അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​രും സ​മ​ർ​പ്പി​ത പ്ര​തി​നി​ധി​ക​ളും പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും പാ​രി​ഷ് കൗ​ൺ​സി​ൽ പ്ര​തി​നി​ധി​ക​ളും സ​മു​ദാ​യ​സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും ഇ​ട​വ​ക പ്ര​തി​നി​ധി​ക​ളും ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് വി​കാ​രി ജ​ന​റാ​ൾ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് അ​റി​യി​ച്ചു.